കോഴിക്കോട്: www.truevisionnews.com അമ്മ മരിക്കുന്നത് അറിഞ്ഞിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചിച്ചില്ലെന്ന് കോഴിക്കോട് ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തിന് ഇരയായി മരിച്ച ഷബ്നയുടെ മകൾ.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
ഷബ്നയെ ബന്ധുക്കൾ മർദിച്ചെന്നും പത്ത് വയസുകാരിയായ മകൾ വെളിപ്പെടുത്തി. വാതിൽ തുറക്കണ്ട, അവൾ മരിക്കട്ടെയെന്നും അച്ഛന്റെ സഹോദരി പറഞ്ഞതായി മകൾ പറഞ്ഞു. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും മകൾ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്‍റെ വീട്ടില്‍ വെച്ച് ഷബ്ന എന്ന യുവതി ജീവനൊടുക്കിയത്. കോഴിക്കോട് ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട് വയ്ക്കാൻ ഷബ്നയ്ക്ക് വിവാഹ സമയത്ത് നൽകിയ സ്വർണം ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു.
ഷബ്‌ന മുറിയിൽ വാതിലടച്ചത് അറിയിച്ചിട്ടും രക്ഷിക്കാൻ ആരും ശ്രമിച്ചെന്ന് മകൾ പൊലീസിനോട് പറഞ്ഞു. ഭർത്താവിൻ്റെ ബന്ധുക്കൾ ഷബ്നയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 'ഇറങ്ങിപൊയ്ക്കോ, ഇവിടെ നിനക്ക് ഒരു അവകാശവുമില്ല' എന്ന് പറഞ്ഞ് ഷബ്നയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് ഷബ്നയുടെ ഉമ്മ പറഞ്ഞു.
മകള്‍ ഇക്കാര്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ 'സമാധാനിക്ക്, ഞങ്ങളെല്ലാമുണ്ട്' എന്ന് താന്‍ പറഞ്ഞതാണെന്ന് ഉമ്മ വിശദീകരിച്ചു. ആരും അവിടെ മകള്‍ക്ക് സഹായത്തിനില്ലായിരുന്നു. ഇവിടെ വന്ന് അവര്‍ നാണം കെടുത്തുമോ എന്ന് പേടി കാരണമായിരിക്കും അവള്‍ ജീവനൊടുക്കിയത്.
ടിവിയിലൊക്കെ ജീവനൊടുക്കിയ വാര്‍ത്ത കാണുമ്പോള്‍ ഇതെന്തിനാ മരിച്ചതെന്നാണ് അവള്‍ പറയാറ്. അവള്‍ക്കതൊക്കെ പേടിയായിരുന്നു. പെട്ടെന്നവളുടെ മനസ്സ് മാറിയെന്ന് ഉമ്മ പറഞ്ഞു.. ഷബ്നയുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞു. അസുഖമായിട്ട് കിടക്കുമ്പോള്‍ പോലും അവള്‍ക്കൊരു സ്വൈര്യവും അവര്‍ കൊടുത്തില്ല.
ഇവിടെന്താ ലോഡ്ജ് റൂമാണോ ഇറങ്ങിവരാന്‍ പറയുമായിരുന്നു. തളരരുത്, താനുണ്ടെന്ന് മനസ്സിന് ശക്തി കൊടുക്കാറുണ്ടായിരുന്നു. സ്വര്‍ണത്തെ കുറിച്ച് ചോദിച്ചാല്‍ ബന്ധം മുറിയുമെന്ന് ഭര്‍ത്താവ് പറഞ്ഞു. സ്വര്‍ണം വിറ്റിട്ടാണെങ്കിലും വീട് നിര്‍മിക്കണമെന്നാണ് ഷബ്ന ആവശ്യപ്പെട്ടിരുന്നതെന്നും ഉമ്മ പറഞ്ഞു.
#no #one #tried #to #save #her #daughter #of #shabna #kozhikkode
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)