#KozhikodeRevenueDistrictKalolsavam2023 | പരിചമുട്ട് മത്സരത്തിൽ വടകര പുത്തൂർ ഒന്നാമത്

#KozhikodeRevenueDistrictKalolsavam2023 | പരിചമുട്ട് മത്സരത്തിൽ വടകര പുത്തൂർ ഒന്നാമത്
Dec 8, 2023 03:56 PM | By Vyshnavy Rajan

 പേരാമ്പ്ര : (www.truevisionnews.com) ക്രിസ്ത്യൻ പാരമ്പര്യ ആയോധന കലയായ പരിച മുട്ട് മത്സരത്തിൽ (ഹയർ സെക്കൻഡറി വിഭാഗം) വടകര പുത്തൂർ ഹയർ സെക്കൻഡറി എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

കഴിഞ്ഞ 6 വർഷമായി പുത്തൂർ ഹയർസെക്കൻഡറി ജില്ലാ - സംസ്ഥാന കലോത്സവങ്ങളിൽ പരിചമുട്ടിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടി വരികയാണ്.

വടകര സ്വദേശി ജഗത് ലാലിന്റെ നേതൃത്വത്തിൽ എബിൻ , ആദർശ് എന്നിവരാണ് വിദ്യാർത്ഥിക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നത്.

വിനായക് ആർ ബിജു, ഋതു നന്ദ് എ , പ്രിൻസ് , സഹൽ, റാഹിദ്, ദേവനന്ദ് ആർ, ആദിത്യൻ രാജ്, ലീൻ അമൽ എന്നിവരാണ് ടീം അംഗങ്ങൾ

#KozhikodeRevenueDistrictKalolsavam2023 #Vadakara #Puthur #first #parichamutt #competition

Next TV

Related Stories
Top Stories