പേരാമ്പ്ര : (www.truevisionnews.com) ജില്ല കൗമാര കലോത്സവത്തിന്റെ അവസാന ദിനം യു പി വിഭാഗം സംസ്കൃത പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി ആരാധ്യ ലക്ഷ്മി.
എ ഇ എ യു പി ബി എസ് രാമനാട്ടുകരയിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ് ആരാധ്യ.
സബ്ജില്ല തലത്തിൽ സംസ്കൃത പ്രസംഗം ഒന്നാം സ്ഥാനവും, നാടകത്തിൽ ഒന്നാം സ്ഥാനവും, മലയാളം പ്രസംഗം രണ്ടാം സ്ഥാനം എ ഗ്രേഡും, സംസ്കൃതം കഥ രണ്ടാം സ്ഥാനം എ ഗ്രേഡും, സംസ്കൃതം സംഘഗാനം രണ്ടാം സ്ഥാനം എ ഗ്രേഡും, കന്നട പദ്യംചൊല്ലൽ രണ്ടാം സ്ഥാനം എ ഗ്രേഡും, നാടകത്തിൽ മികച്ച നടി എന്നിങ്ങനെ വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചാണ് ആരാധ്യ ജില്ല തലത്തിൽ മത്സരിക്കാനെത്തിയത്.
കുട്ടാലട സ്വദേശിയായ ഷൈലേഷ് ഗ്രീഷ്മ ദമ്പതികളുടെ മൂത്തമകളാണ്. അച്ഛന്റെയും അമ്മയുടെയും പരിശീലനമാണ് സംസ്കൃതം, കന്നട, തമിഴ് എന്നീ ഭാഷകളിൽ ആരാധ്യയുടെ മികവിന് ആധാരം.
#KozhikodeRevenueDistrictKalolsavam2023 #AradhyaLakshmi #bagged #firstposition #Sanskrit #speech #UPsection