#foodpoison | ഭക്ഷ്യവിഷബാധ; ആലുവയിലെ ഹോട്ടലിൽനിന്നും അൽഫാം കഴിച്ച 12 പേർ ചികിത്സയിൽ

#foodpoison | ഭക്ഷ്യവിഷബാധ; ആലുവയിലെ ഹോട്ടലിൽനിന്നും അൽഫാം കഴിച്ച 12 പേർ ചികിത്സയിൽ
Dec 8, 2023 01:37 PM | By Athira V

ആലുവ: ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 12 പേർ ചികിത്സ തേടി. ആലുവയിലെ പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്.

ഇന്നലെ രാത്രിയാണ് ഇവർ ഇവിടെനിന്നു ഭക്ഷണം കഴിച്ചത്.

രാവിലെ മുതൽ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്നു ചികിത്സതേടി.

ഒൻപതുപേർ ആലുവ ആരോഗ്യാലയം ആശുപത്രിയിലും ഒരാൾ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും രണ്ടുപേർ ആലുവ നജാത്തിലും ചികിത്സയിലാണ്.


#many #people #experienced #food #poison #after #having #alfahm #aluva

Next TV

Related Stories
Top Stories










Entertainment News