കടമ്പനാട്: (truevisionnews.com) ഉറങ്ങിക്കിടന്ന വയോധികരായ സഹോദരിമാരുടെ സ്വർണാഭരണങ്ങൾ കവർന്നു.

അടൂർ കടമ്പനാട് പണ്ടാരംകുന്നിൽ (കാർത്തിക) രാജമ്മ (76), സഹോദരി ചെല്ലമ്മ (65) എന്നിവരുടെ കഴുത്തിൽ കിടന്ന സ്വർണാഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്.
ഇരുവരുടേയും കഴുത്തിൽ കിടന്ന ഒന്നേകാലും, ഒന്നരയും പവൻ വരുന്ന ഓരോ മാലകളാണ് മോഷണം പോയത്.
വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് സംഭവം. അടുക്കളയുടെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്.
ഒരുമുറിയിലായിരുന്നു സഹോദരിമാർ ഉറങ്ങിയിരുന്നത്. സഹോദരിമാർ ബഹളം െവച്ചതോടെ വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ ഉണർന്നു.
ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അധികം പ്രായമില്ലാത്ത ആളായിരുന്നു മോഷ്ടാവെന്നും വീട്ടുകാർ പറയുന്നു.
ഏനാത്ത് പോലീസും അടൂരിൽനിന്ന് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
#Elderly #sisters #who #sleeping #robbed #their #gold #ornaments.
