കണ്ണൂർ: (truevisionnews.com) നഗരത്തിലെ ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ.

ഹോട്ടൽ ജീവനക്കാരനായ ഇസ്തിഹാർ അൻസാരിയെ (26) ആണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
പരാതിയെതുടർന്ന് ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥിനി കഴിഞ്ഞ ഒക്ടോബർ മുതലാണ് ഹോട്ടലിൽ പരിശീലനത്തിന് കയറിയത്.
അവിടെവെച്ച് പെൺകുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിക്കെതിരെ മുമ്പും പരാതി ഉണ്ടായപ്പോൾ മാനേജ്മെന്റ് താക്കീത് ചെയ്തിരുന്നുവത്രെ.
ടൗൺ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
#tried #molest #17yearold #girl #who #gone #internship #hotel #arrest.
