കൊല്ലം: www.truevisionnews.com കൊല്ലം ജില്ലയിലെ ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പുതിയ നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. സംഭവത്തിലെ പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.

ഇക്കാര്യം ആസൂത്രണം ചെയ്തതിന്റെ രേഖകൾ കിട്ടിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണസംഘം തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികളിലൊരാളായ അനുപമയുടെ ബുക്കുകളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതികൾ തയ്യാറാക്കിയതിന്റെ രേഖകൾ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. നിരവധി കുട്ടികളെ ഇവർ ഉന്നം വെച്ചിരുന്നു എന്ന തെളിവാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
പ്രതികളായ പത്മകുമാർ, അനിത കുമാരി, അനുപമ എന്നിവരെ പൊലീസ് ഇപ്പോഴും ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ ചോദ്യം ചെയ്യലുമായി പത്മകുമാർ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പത്ത് ലക്ഷം രൂപക്ക് വേണ്ടി എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കാര്യത്തിൽ അന്വേഷണസംഘത്തിന് ഇപ്പോഴും വ്യക്തത കിട്ടിയിട്ടില്ല.
#Kidnapping #incident #sixyear #old #girl #investigation #team #released #crucial #information
