#Kidnappingcase | കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളെ കസ്റ്റഡിയിൽ വിടും

#Kidnappingcase | കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളെ കസ്റ്റഡിയിൽ വിടും
Dec 7, 2023 03:56 PM | By MITHRA K P

കൊല്ലം: (truevisionnews.com) ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി പരിഗണിച്ചു.

എത്ര ദിവസത്തെ കസ്റ്റഡി എന്ന കാര്യം ഉച്ചകഴിഞ്ഞാകും കോടതി വ്യക്തമാക്കുക. ഏഴ് ദിവസമാണ് അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി.

ദൂരവും സമയവും സംബന്ധിച്ച പൊലീസ് വാദം യോജിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിക്കാൻ ഏഴ് ദിവസം എന്തിന്?

പ്രതികളുടെ സാന്നിധ്യത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവ് എടുക്കാൻ എന്നാണ് വാദം. എന്നാൽ തമിഴ്നാട്ടിലെത്തിക്കാൻ ഇത്രയും ദിവസം എന്തിനെന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു.

അഡ്വ. അജി മാത്യു പണിക്കരാണ് അനിതയുടെയും അനുപമയുടെയും അഭിഭാഷക. അഡ്വ. സുഗുണനാണ് പത്മകുമാറിന്റെ അഭിഭാഷകൻ.

#Kidnappingcase #accused #remanded #custody

Next TV

Related Stories
Top Stories










Entertainment News