#KozhikodeRevenueDistrictKalolsavam2023 | കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം; പ്രധാന വേദിയിലെ കസേരകൾ കാണാനില്ല

#KozhikodeRevenueDistrictKalolsavam2023 | കോഴിക്കോട്  ജില്ലാ സ്കൂൾ കലോത്സവം; പ്രധാന വേദിയിലെ കസേരകൾ കാണാനില്ല
Dec 7, 2023 11:27 AM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com)   ജില്ലാ സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയിയായ സബർമതിയിലെ കസേരകൾ കാണാനില്ല.

മറ്റ് വേദികളിൽ ആവശ്യമായ കസേരകൾ ഇല്ലാത്തത് കാരണം സംഘാടകർ പ്രധാന വേദിയിലെ കസേരകൾ എടുത്ത് കൊണ്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേക്ക് ജനപ്രവാഹമായിരുന്നു.

പ്രധാന വേദിയിൽ ഉള്ള ഇരിപ്പിടങ്ങളുടെ ഇരട്ടിയിലധികം കാണികളാണ് ഇന്നലെ ഇവിടെ കലാസ്വാദനത്തിന് തടിച്ചു കൂടിയത്. ഇതിൽ പകുതിയോളം കസേരകളാണ് ഇന്ന് അപ്രത്യയമായിരിക്കുന്നത്.

വേദികളിലേക്ക് ആവശ്യമായ എണ്ണം കസേരകൾ പന്തലിന്റെയും കസേരകളുടെയും ടെന്റർ ഏറ്റടുത്തവർ എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. മറ്റ് വേദികളിൽ കാണികൾക്ക് ഇരിക്കാനുള്ള കസേരകൾ ആവശ്യത്തിന് ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയായിരുന്നു.

ചില വേദികളിൽ നാമമാത്രമായ കസേരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാർ പോലും ഏറെ നേരം നിന്ന് മത്സരങ്ങൾ കാണേണ്ട അവസ്ഥ ഉണ്ടായി.

കലോത്സവം നാളെയാണ് അവസാനിക്കുന്നതെങ്കിലും ഇന്നാണ് ആളുകൾ കലോത്സവം കാണാൻ എത്തുക. ഇന്ന് വിദ്യാലയങ്ങൾക്ക് അവധി നൽകിയതിനാൽ കൂടുതൽ പേർ എത്തിച്ചേരും. ഇത് വേദികളിൽ കൂടുതൽ ആളുകൾ എത്തിച്ചേരാൻ ഇടയാക്കും.

എല്ലാ വേദികളിലും കൂടുതൽ കസേരകൾ എത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കാണികൾക്ക് ഇരിക്കാൻ നല്ല കസേരകൾ സദസിൽ ഇടുന്നതിന് പകരം പഴയ ഉപയോഗ ശൂന്യമായ കസേരകൾ എല്ലാ വേദികൾക്ക് മുന്നിലും കാണാമായിരുന്നു. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

#KozhikodeRevenueDistrictKalolsavam2023 #KozhikodeDistrictSchoolArtsFestival #chairs #main #stage #missing

Next TV

Related Stories
Top Stories