#accident | സ്പെഷൽ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

#accident | സ്പെഷൽ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു
Dec 7, 2023 09:32 AM | By Susmitha Surendran

പാലക്കാട് : (truevisionnews.com) സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു.

കോട്ടപ്പുറം കുളങ്ങര വീട്ടിൽ പ്രകാശൻ (52) ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ ബ്രാഞ്ച് ഓഫിസിലേക്ക് വരുമ്പോൾ പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം.

പ്രകാശൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഭാര്യ: സുധ (അധ്യാപിക, ഹയർസെക്കൻഡറി സ്കൂൾ തോട്ടര), മക്കൾ: നവനീത്, കൃഷ്ണജ (ഇരുവരും വിദ്യാർഥികൾ).


#officer #State #Special #Branch #Palakkad #cell #died #car #accident.

Next TV

Related Stories
Top Stories










Entertainment News