#NavaKeralaSadas | മുഖ്യമന്ത്രിയുടെ വണ്ടി വരുന്നു: 10ന് ‌പെരുന്നാൾ കച്ചവടം വേണ്ടെന്ന് പൊലീസ്

#NavaKeralaSadas  | മുഖ്യമന്ത്രിയുടെ വണ്ടി വരുന്നു: 10ന് ‌പെരുന്നാൾ കച്ചവടം വേണ്ടെന്ന് പൊലീസ്
Dec 7, 2023 09:16 AM | By Susmitha Surendran

തൊടുപുഴ : (truevisionnews.com) നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന വഴിയിലെ താൽക്കാലിക പെരുന്നാൾ കച്ചവടം നിർത്തണമെന്നു പൊലീസിന്റെ നിർദ്ദേശം.

പത്തിനാണു മുട്ടം ഊരക്കുന്നു ക്‌നാനായ പള്ളിയിലെ തിരുനാളിന്റെ പ്രധാനദിവസം. അന്ന് ഉച്ചകഴിഞ്ഞു തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കു പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പെട്ടിക്കടകൾ യാത്രാതടസ്സം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് ഒരു ദിവസത്തേക്ക് ഒഴിപ്പിക്കുന്നത്.

പ്രധാന പെരുന്നാളിനു കച്ചവടം നടന്നില്ലെങ്കിൽ കട പൂട്ടിപ്പോകുമെന്നാണു വ്യാപാരികൾ സങ്കടം പറയുന്നത്. എല്ലാ വർഷവും തിരുനാൾ ദിനങ്ങളിൽ റോഡരികിൽ വ്യാപാരമുണ്ട്.




#ChiefMinister's #car #coming #Police #said #no #festival #trade #10th

Next TV

Related Stories
Top Stories