#case | കോഴിക്കോട് ലോ കോളേജിലെ സംഘർഷം; കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

#case  | കോഴിക്കോട് ലോ കോളേജിലെ സംഘർഷം; കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
Dec 7, 2023 08:39 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  കോഴിക്കോട് ലോ കോളേജിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. കെഎസ്‍യു പ്രവർത്തകനെ മർദിച്ച 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചേവായൂർ പൊലീസാണ് കേസെടുത്തത്.

വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ശ്യാം കാർത്തിക്ക്, റിത്തിക്ക്, അബിൻ രാജ്, ഇനോഷ്, ഇസ്മായിൽ, യോഗേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോളേജിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു അറിയിച്ചു.

#Police #registered #case #Kozhikode #LawCollege #conflict.

Next TV

Related Stories
Top Stories