#NavaKeralaSadas | എറണാകുളം ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി, നാളെ മൂന്ന് മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് അവധി

#NavaKeralaSadas  | എറണാകുളം ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി, നാളെ മൂന്ന് മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് അവധി
Dec 7, 2023 08:10 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  എറണാകുളം ജില്ലയിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

അങ്കമാലി, പറവൂർ, ആലുവ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും.

എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. ഗതാഗത തിരക്ക് മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി എന്നാണ് വിശദീകരണം.

നഷ്ടമാകുന്ന പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടക്കുമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലും സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർ അവധി നൽകിയത്. വി എച് എസ് സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോളേജുകൾക്ക് അവധിയുണ്ടാവുകയില്ല. എറണാകുളം ജില്ലയിലെ നവകേരളസദസ് ആദ്യഘട്ടം അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഇന്ന് നടക്കും. നവകേരള സദസ്സിൽ രാവിലെ 11 മുതൽ കൗണ്ടറുകളിൽ നിവേദനങ്ങളും നിർദേശങ്ങളും സ്വീകരിക്കും.

ഒരു കൗണ്ടറിൽ നിന്നു ടോക്കൺ നൽകും. സ്ത്രീകൾക്കും മുതിർന്നവർക്കുമായി 7 കൗണ്ടറുകൾ വീതവും ഭിന്നശേഷിക്കാർക്കു 2 കൗണ്ടറുകളും മറ്റുള്ളവർക്കായി 9 കൗണ്ടറുകളും ഉൾപ്പടെ 25 കൗണ്ടറുകളിലായി പരാതികൾ സ്വീകരിക്കും. വരുന്ന എല്ലാവരുടെയും പരാതികളും നിവേദനങ്ങളും സ്വീകരിക്കാനാണ് നിർദ്ദേശം.

#District #Collector #announced #holiday #schools #constituencies #NavkeralaSadas #Ernakulam #district #today.

Next TV

Related Stories
Top Stories