#suicide | ഡോക്ടർ ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് ഡോ. റുവൈസിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

#suicide | ഡോക്ടർ ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് ഡോ. റുവൈസിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്
Dec 7, 2023 06:15 AM | By MITHRA K P

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് ഡോ. റുവൈസിനായി തെരച്ചിൽ. റുവൈസ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ സുഹൃത്തായ ഡോ റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മെഡിക്കൽ പിജി വിദ്യാർത്ഥിയായ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ പ്രതിയുമായി മരിച്ച ഷഹാനയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയെന്നാണ് ബന്ധുക്കൾ പരാതിപ്പെട്ടത്.

മെഡിക്കൽ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. ഷഹനയുടെ മരണം വിവാദമായതിന് പിന്നാലെ റുവൈസിനെ സംഘടനയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി.

പിന്നാലെ തങ്ങൾ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയ നേതൃത്വം വാർത്താക്കുറിപ്പിറക്കി. മാനസികമായി പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകിയ സംഘടന, വിദ്യാർത്ഥികളോട് മാനസിക വിദഗ്ദ്ധരുടെ സഹായം തേടാൻ അഭ്യർത്ഥിക്കുകയും ചെയ്തു. റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹന.

സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ഷഹനയുടെ കുടുംബം. എന്നാൽ പിതാവിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഈ സമയത്താണ് വിവാഹം മുടങ്ങിയത്. ഷഹനയുടെ കുടുംബത്തിന് താങ്ങാനാവുന്നതിലും ഉയർന്ന തുകയാണ് റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്.

അത് സാധിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെ റുവൈസും വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് ഷഹനയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം തങ്ങളെ സന്ദർശിച്ച സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയോടടക്കം ഷഹനയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാർത്ഥിയായിരുന്നു ഷെഹന. താമസിച്ചിരുന്ന ഫ്ലാറ്റിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് ഷഹന പറഞ്ഞിട്ടില്ല.

സംഭവത്തിൽ ഡോ റുവൈസ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന മെറിറ്റ് സീറ്റിലാണ് എംബിബിഎസ് പ്രവേശനം നേടിയത്. വിദേശത്തായിരുന്ന അച്ഛൻ മാസങ്ങൾക്ക് മുമ്പ് മരിച്ചത് ഷഹനയുടെ സ്വപ്നങ്ങൾക്ക് മേലെയും കരിനിഴൽ വീഴ്ത്തി.

ഷഹനയുടെ സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. ഷഹനയുടെ അച്ഛൻ പലർക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല.

#Doctor #Shahana #suicide #Friend #police #intensified #search #Ruwais

Next TV

Related Stories
#keralacentraluniversityprofessor | 'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

Feb 29, 2024 10:45 PM

#keralacentraluniversityprofessor | 'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഇഫ്തിഖർ അഹമ്മദിന്റെ...

Read More >>
#siddarthdeath | സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

Feb 29, 2024 10:29 PM

#siddarthdeath | സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

പ്രത്യേക സംഘത്തിൻ്റെ ഉത്തരവ് കണ്ണൂർ റെയ്ഞ്ച് ഡിഐജി...

Read More >>
#death | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീപടര്‍ന്ന്; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

Feb 29, 2024 10:16 PM

#death | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീപടര്‍ന്ന്; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

അജയനെ വിവിധ ആശുപ ത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read More >>
#death | കണ്ണൂരിൽ  മണിക്കൂറുകളുടെ വ്യത്യാസത്തിൽ  അച്ഛനും മകളുടെ ഭർത്താവും മരിച്ചു

Feb 29, 2024 10:15 PM

#death | കണ്ണൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അച്ഛനും മകളുടെ ഭർത്താവും മരിച്ചു

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സമ്പത്തിൻ്റ മൃതദേഹം ശ്രീസ്ഥയിൽ പൊതുശ്മശാനത്തിൽ...

Read More >>
#suicidedeath | സിദ്ധാർഥിന്‍റെ ആത്മഹത്യ; കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

Feb 29, 2024 10:15 PM

#suicidedeath | സിദ്ധാർഥിന്‍റെ ആത്മഹത്യ; കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാംപ്രതിയെ ഇന്ന് പൊലീസ് അറസ്റ്റ്...

Read More >>
 #Siddharthdeath |അവൻ ആത്മഹത്യ ചെയ്യില്ല; സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറ്റക്കാർ; സിദ്ധാർത്ഥിന്റെ മാതാവ്

Feb 29, 2024 09:56 PM

#Siddharthdeath |അവൻ ആത്മഹത്യ ചെയ്യില്ല; സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറ്റക്കാർ; സിദ്ധാർത്ഥിന്റെ മാതാവ്

മുഴുവൻ പ്രതികളും പിടിയിലാകുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് ഷീബ വ്യക്തമാക്കി....

Read More >>
Top Stories