#KozhikodeRevenueDistrictKalolsavam2023 | കലോത്സവ ആരവം ആകാശത്തോളം; സിറ്റി ഉപജില്ല മുന്നിൽ

#KozhikodeRevenueDistrictKalolsavam2023 | കലോത്സവ ആരവം ആകാശത്തോളം; സിറ്റി ഉപജില്ല മുന്നിൽ
Dec 6, 2023 11:08 PM | By MITHRA K P

പേരാമ്പ്ര: (truevisionnews.com) കിഴക്കൻ മലയോര പ്രദേശങ്ങളുടെ സിരാ കേന്ദ്രമായ പേരാമ്പ്രയിൽ നടന്ന് വരുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ വൻ ജനപങ്കാളിത്തം.

മൂന്നാം ദിനത്തിൽ പ്രധാന വേദികളെല്ലാം നിറഞ്ഞ് കവിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ബുധനാഴ്ച രാവിലെ നടന്ന നാടക മത്സരം കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റി. നമ്മൾ പറയാൻ മടിക്കുന്ന ഒരുപാട് കാര്യങ്ങളാണ് കുട്ടികൾ പറയുന്നത്.

നാടക മത്സരത്തെ വിലയിരുത്തി മുതിർന്ന നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര പറഞ്ഞു. 2017 ന് ശേഷം വീണ്ടും പേരാമ്പ്രക്ക് ലഭിച്ച കലാ മാമാങ്കത്തെ വൻ വിജയമാക്കാനുള്ള പരിശ്രമത്തിലാണ് സംഘാടക സമിതിയും നാട്ടുകാരും.

ഇന്ന് (ബുധനാഴ്ച) ജനപ്രിയ കലാ മത്സരങ്ങൾ നടന്ന വേദികളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു. നാളെ കലോത്സവം പ്രമാണിച്ച് ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ തിരക്ക് അനുഭവപ്പെടും.

പോയിന്റ് നിലയിൽ കോഴിക്കോട് സിറ്റി (569), കൊയിലാണ്ടി(516), ചേവായൂർ (484) ഉപജില്ലകളാണ് മുന്നിൽ നിൽക്കുന്നത്.

#Kalotsava #noise #reaches #sky #City #subdistrict #ahead

Next TV

Related Stories
Top Stories