#KozhikodeRevenueDistrictKalolsavam2023 | പേരാമ്പ്രയുടെ മനം കവർന്ന് മാർഗ്ഗം കളി മത്സരം; ഒന്നാമതായി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ

#KozhikodeRevenueDistrictKalolsavam2023 | പേരാമ്പ്രയുടെ മനം കവർന്ന് മാർഗ്ഗം കളി മത്സരം; ഒന്നാമതായി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ
Dec 6, 2023 10:57 PM | By MITHRA K P

പേരാമ്പ്ര: (truevisionnews.com) കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാർഗ്ഗംകളി ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ ചേവായൂർ.

കലോത്സവ വേദിയിൽ മാർഗംകളി ഒരു നോക്ക് കാണാൻ പലരും പല മാർഗങ്ങളാണ് തേടിയത്. മാർഗം കളിനന്നായൊന്നു കാണണമെന്ന് കരുതിയാണ് പലരും വേദി രണ്ടിൽ എത്തിയത്. പക്ഷെ കളി കാണണമെങ്കിൽ കഷ്ടപ്പെടേണ്ടിവരും.

ഉൾവശം അത്രമേൽ ആസ്വാദകരാൽ നിറഞ്ഞിരുന്നു. ഹൈസ്കൂൾ വിദ്യാർഥികളായ ഗംഗ, അന്യക, ലക്ഷ്മി, സബിത, ദിയ, അർമിത, ദേവതീർത്ഥ, നക്ഷത്ര എന്നിവരടങ്ങുന്നതായിരുന്നു ടീം.

സെബാസ്റ്റ്യൻ വയനാടിന്റെ അധ്യാപക പരിശീലനത്തിലാണ് മത്സരത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ മത്സരിച്ച് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ക്രൈസ്തവ സമൂഹമാണ് ഈ കലാരൂപം പ്രധാനമായും കേരളത്തിന് പരിചയപ്പെടുത്തിയത്. അവതരണ രീതികൊണ്ട് തന്നെ കലോത്സവ വേദിയിലും മാർഗം കളി ആസ്വാധകരുള്ള ഐറ്റമായി മാറിക്കഴിഞ്ഞു.

#Perampra #heart #taken #away #game #competition #First #Presentation #Higher #Secondary #School

Next TV

Related Stories
Top Stories