#KozhikodeRevenueDistrictKalolsavam2023 | പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്തു

#KozhikodeRevenueDistrictKalolsavam2023 | പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്തു
Dec 6, 2023 09:43 PM | By MITHRA K P

പേരാമ്പ്ര: (truevisionnews.com) പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സുവനീർ പ്രമുഖ സാഹിത്യകാരൻ. വി. അർ. സുധീഷ് പ്രകാശനം ചെയ്തു. സുവനീർ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ്‌ കുമാർ ഏറ്റുവാങ്ങി.

പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനും പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ കെ. കെ. വിനോദൻ അധ്യക്ഷത വഹിച്ചു സ്കൂൾ യുവജനോത്സവത്തിന്റെ പിന്നിട്ട വഴികളിൽ വളർച്ചയുടെ പടവുകളിൽ തുണയായി നിന്ന ഗുരുഭൂതൻ എ. കെ കരുണാകരൻ നായരേ ചടങ്ങിൽ ആദരിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ. പ്രമോദ്, സിറ്റി എ. ഇ. ഒ. എം ജയകൃഷ്ണൻ കെ. പി. എസ്‌. ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി, കെ. പി. എസ്‌. ടി. എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ ഷാജു. പി. കൃഷ്ണൻ, ടി. കെ. പ്രവീൺ. ടി. ടി. ബിനു, യു. കെ. സുധീർ കുമാർ എന്നിവർ സംസാരിച്ചു.

   സ്കൂൾ കലോത്സവ ചരിത്രത്തെ കുറിച്ച് സ്കൂൾ കലോത്സവ സംഘാടനത്തിന്റെ കുലപതിയായ എ. കെ. കരുണാകരൻ നായരുടെ അനുഭവങ്ങൾ, മാതൃഭൂമി എഡിറ്റർ എം. പി. സൂര്യദാസ്, മനോരമ വി. മിത്രൻ, എഴുത്തുകാരൻ യു. കെ. കുമാരൻ, കവി ബീരാൻ കുട്ടി തുടങ്ങിയവരുടെ സൃഷ്ടികൾ ഉണ്ട്.

#souvenir #prepared #leadership #program #committee #released

Next TV

Related Stories
Top Stories










Entertainment News