കൊല്ലം: (truevisionnews.com) ട്രക്കിംഗിനിടയിൽ വിദ്യാർത്ഥികളും അധ്യാപകരും കാട്ടിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ടീം ലീഡർ രാജേഷിനെതിരെയാണ് വനം വകുപ്പ് കേസെടുത്തത്.
പ്രകൃതി പഠന ക്യാമ്പിന് നൽകിയ അനുമതിയുടെ മറവിൽ രാജേഷ് സ്കൂൾ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഗൈഡുകളെയും തെറ്റിദ്ധരിപ്പിച്ച് 27 കുട്ടികൾ അടങ്ങുന്ന സംഘവുമായി ഉൾക്കാട്ടിലേക്ക് ട്രക്കിം നടത്തുകയായിരുന്നു എന്ന് വനം വകുപ്പ് പറയുന്നു.
കുംഭാവുരുട്ടി മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലാണ് നിലാണ് രാജേഷിനെതിരെ കേസെടുത്തത്. ഈ മാസം 3 നാണ് ക്ലാപ്പന ഷൺമുഖവിലാസം സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികൾ ഉൾക്കാട്ടിൽ അകപ്പെട്ടത്.
#Incident #students #getting #stuck #Achankovil #forest #Forestdepartment #registered #case #against #team #leader