#kozhikoderevenuedistrictkalolsavam| വൃദ്ധൻ, ചേരിയിലെ കുട്ടി, ഡയറക്ടർ; വേദികളിൽ വേഷങ്ങൾ പകർന്നാടി ഫിദൽ ഗൗതം

#kozhikoderevenuedistrictkalolsavam| വൃദ്ധൻ, ചേരിയിലെ കുട്ടി, ഡയറക്ടർ; വേദികളിൽ വേഷങ്ങൾ പകർന്നാടി ഫിദൽ ഗൗതം
Dec 6, 2023 07:01 PM | By Kavya N

പേരാമ്പ്ര: (truevisionnews.com) മലയാള നാടകം ഹൈ സ്കൂൾ വിഭാഗത്തിൽ മികച്ച നടനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫിദൽ ഗൗതം. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ ഏട്ടാം ക്ലാസ്സ് വിദ്യാർഥിയാണ് ഫിദൽ. ഷിറ്റ് എന്ന് പേര് നൽകിയിട്ടുള്ള നാടകത്തിൽ ചേരിയിൽ ജാതിയുടെയും മതതിന്റെയും പേരിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് പ്രമേയമാക്കിയിട്ടുള്ളത്.

കുട്ടികളുടെതായ രീതിയിൽ രാഷ്ട്രീയവൽക്കരിച്ചുകൊണ്ടാണ് ഫിദലും കൂട്ടരും അതിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ജില്ലാ ശാസ്ത്ര നാടകത്തിലും മികച്ച നടനായി ഫിദലിനെ തിരഞ്ഞെടുത്തിരുന്നു. തുടർന്നും കലയെ അഭിനയത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ പറയുന്നു. ഒരു പോയന്റ് വ്യത്യാസത്തിലാണ് ടീമിന് ഒന്നാം സ്ഥാനം നഷ്ടമായത്.

വൃദ്ധൻ, ചേരിയിലെ കുട്ടി, ഡയറക്ടർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ മൂന്ന് വേഷങ്ങളിലാണ് ഫിദൽ കാഴ്ചക്കാരിലേക്ക് എത്തുന്നത്. വടകര സ്റ്റേഷൻ എഎസ്ഐ പി പ്രവീൺ, മായ ദമ്പതികളുടെ മകനാണ് ഫിദൽ ഗൗതം. നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിനോ ജോസഫ് കണ്ണൂരാണ്.

#Old Man #SlumBoy #Director #FidelGautham #played #roles #stage

Next TV

Related Stories
Top Stories