#Kidnappingcase | ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും

#Kidnappingcase | ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും
Dec 6, 2023 10:52 AM | By MITHRA K P

കൊല്ലം: (truevisionnews.com) ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകും.

പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകുക.

പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ. നവംബർ 27 ന് മോചനദ്രവ്യത്തിന് വേണ്ടി ആറ് വയസുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചെന്നുള്ള പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കുട്ടിയെയും കൊണ്ട് പ്രതികൾ സഞ്ചരിച്ച ഇടം, ഇറക്കിവിട്ട ആശ്രാമം മൈതാനം, പിടിയിലായ തമിഴ്നാട്ടിൽ പ്രതികൾ സഞ്ചരിച്ച വിവിധ സ്ഥലങ്ങൾ എന്നിവടങ്ങളിലൊക്കെ തെളിവെടുപ്പു നടത്തേണ്ടതുണ്ട്.

പൊലീസ് അന്വേഷണത്തിൽ അവ്യക്തതകൾ നിലനിൽക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജനവികാരം കുറഞ്ഞ ശേഷം തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന നിലപാടും ഒരുവിഭാഗം പൊലീസുകാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

#Kidnappingcase #Oyur #custodial #application #made #accused

Next TV

Related Stories
Top Stories










Entertainment News