കാക്കനാട്(കൊച്ചി): (truevisionnews.com) ഫ്‌ളാറ്റില്‍വെച്ച് 51-കാരിയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി.

കോട്ടയം തോട്ടക്കാട് ചോതിരക്കുന്നേല്‍ വീട്ടില്‍ ജോഷ്വ മൈക്കിള്‍ (43) ആണ് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ പിടിയിലായത്.
കാക്കനാട് സ്വദേശിനിയായ വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തിലേക്ക് പ്രോജക്ട് ചെയ്യുന്ന ആവശ്യത്തിനാണ് പ്രതി വന്നത്.
കുടുംബമായി താമസിക്കുന്ന ഇവര്‍ക്കൊപ്പം താമസിച്ച ജോഷ്വ വീട്ടമ്മയെ ശല്യം ചെയ്യുകയും മറ്റാരും ഇല്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒളിവില്‍ പോയ ജോഷ്വയെ ബെംഗളൂരുവില്‍ നിന്നാണ് ഇന്‍ഫോപാര്‍ക്ക് സി.ഐ. പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
#police #arrested #person #who #tortured #51yearold #woman #flat.
