പാലക്കാട് : (truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനലെന്ന് വിലയിരുത്തപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ കോൺഗ്രസ് തകര്‍ച്ചയുടെ പാതയിലാണ്.
രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നിട്ടു നിൽക്കുമ്പോൾ തെലങ്കാനയിൽ മാത്രമാണ് വിജയം നേടാനായത്.
ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും മെച്ചപ്പെട്ട സീറ്റ് നിലയുണ്ടായിരുന്ന മധ്യപ്രദേശിലും കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം പാര്‍ട്ടിക്കുളളിലെ തമ്മിലടിയാണെന്നാണ് സിപിഎം നേതാവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വിലയിരുത്തൽ.
വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. ഇനിയെങ്കിലും തോൽവിയിൽ കോൺഗ്രസ് പാഠം ഉൾകൊള്ളണമെന്നും റിയാസ് ആവശ്യപ്പെട്ടു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഘത്തീസ്ഗഢിലും ഇത്തവണ ബിജെപി മുന്നേറ്റമുണ്ടാക്കി. ഒരു ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന നിലയിലായിരുന്നുവെങ്കിലും മൂന്ന് മണിക്കൂറ് പിന്നിട്ടതോടെ ബിജെപിയുടെ മുന്നേറ്റം വ്യക്തമായി. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്.
തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനാകുന്നത്. എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് ഒപ്പമെന്ന് വിലയിരുത്തിയ ഘത്തീസ്ഘഡും കൈവിട്ട് പോയതിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. അപ്രതീക്ഷിതമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
#Congress #unable #continue #secular #vision #failure #due #infighting #PAMuhammadRiaz