കൊച്ചി : (truevisionnews.com) പൊലീസ് സ്ക്വാഡ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍.
നിയമവിദ്യാർത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കവര്‍ച്ചയ്ക്ക് ശേഷം കടന്ന പ്രതികളെ പൊലീസ് സംഘം തൃശൂർ ഇരിങ്ങാലക്കുട ടൗണിൽ നിന്ന് സാഹസികമായി വാഹനത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി 5 മൊബൈൽ ഫോണുകളും സ്വർണമാല, മോതിരം തുടങ്ങിയവയും കവർന്നെന്നാണ് ഇവർക്കെതിരായ കേസ്.
കഴിഞ്ഞ മാസം 15ന് രാത്രി 12 നായിരുന്നു ആക്രമണം.
#Intruding #hostel #under #guise #police #robbery #law #student #her #team #arrested