#POLICE | കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ

#POLICE | കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ
Dec 2, 2023 10:25 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ.

ഗോവയിലെ ഒരു നിന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് സ്ക്വാഡ് ഓംപ്രകാശിനെ പിടികൂടിയത്. പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ പ്രതിയായ ഓം പ്രകാശ് ഒളിവിലായിരുന്നു. ഇയാളെ നാളെ തിരുവനന്തപുരത്ത് എത്തിക്കും.

പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ ഓംപ്രകാശിനായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ പ്രതിക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഓം പ്രകാശാണെന്ന് പൊലീസ് പറയുന്നു.

കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഓം പ്രകാശാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് പാറ്റൂരിൽ ഏറ്റുമുട്ടലുണ്ടായത്.

#POLICE #Notorious #gangleader #OmPrakash #police #custody

Next TV

Related Stories
Top Stories










Entertainment News