തിരുവനന്തപുരം : (www.truevisionnews.com) നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി.

പണം മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് ആക്രമണം. കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി സ്വദേശി ശരത് (19)ന്റെ ഇടതു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.
ശരത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. കാഞ്ഞിരംകുളം പനനിന്നവിള വീട്ടിൽ അജയ് ( 23)യെ കാഞ്ഞിരകുളം പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
കാഞ്ഞിരംകുളത്ത് പൂക്കൾ വില്പന നടത്തുന്ന കടയിലെ ജീവനക്കാരാണ് ഇരുവരും.അജയ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചു എന്ന് സംശയമാണ് ആക്രമത്തിന് കാരണമെന്ന് കാഞ്ഞിരകുളം പൊലീസ്.
#complaint #friend #pokedout #eye #friend #Neyyatinkara #Kanjiramkulam
