#rape | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾക്കായി തെരച്ചിൽ ഊർജിതം

#rape | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾക്കായി തെരച്ചിൽ  ഊർജിതം
Dec 2, 2023 05:37 PM | By Vyshnavy Rajan

(www.truevisionnews.com) ഉത്തർപ്രദേശിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി സ്വദേശിനിയായ 23 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

വ്യാഴാഴ്ച വൈകിട്ട് ഗാസിയാബാദിലെ ട്രോണിക് സിറ്റി ഏരിയയിലാണ് സംഭവം. ട്രോണിക്ക സിറ്റിയിലെ കളിപ്പാട്ട നിർമാണ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി.

ജോലി കഴിഞ്ഞ് 22 കാരിയായ സഹപ്രവർത്തകയ്ക്കും പുരുഷ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് മൂന്നംഗ അജ്ഞാത സംഘം ആക്രമിച്ചത്.

ഒപ്പമുണ്ടായിരുന്നവരെ മർദിച്ച ശേഷം പെൺകുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലീസിന്റെ അഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്.

#rape #girl #gang-raped #while #returning #home #after #work #Search #on #accused

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News