തിരുവനന്തപുരം : (www.truevisionnews.com) സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

തെക്കു കിഴക്കൻ - തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.
ഈ അതിതീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു. അങ്ങനെയെങ്കിൽ മഴ സാധ്യത വീണ്ടും ശക്തമായേക്കാൻ സാധ്യതയുണ്ട്.
#Rain #Chance #rain #thunder #lightning #twodays #state
