തൃശൂർ: (www.truevisionnews.com) തൃശൂരിൽ സുരേഷ് ഗോപിയുടെ പരിപാടിക്കിടയിൽ യുവാവിന്റെ ആത്മഹത്യാശ്രമം.
കൂർക്കഞ്ചേരിക്ക് സമീപം കോഫി വിത്ത് എസ് ജി പരിപാടിക്കിടെയായിരുന്നു സംഭവം. തളിക്കുളം സ്വദേശി സുരേഷ് (43) ആണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.
ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ യുവാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചവശനാക്കി. പൊലീസ് എത്തി ഇയാളെ കൊണ്ടുപോയി.
പരിപാടി നടക്കുന്ന കെട്ടിടം ഇയാൾ പണിതതാണെന്നും, ഇതിനെ സംബന്ധിച്ചുള്ള കടബാധ്യത മൂലമാണ് കെട്ടിടത്തിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതെന്നും ഇയാൾ പറഞ്ഞു.
#Youth #attempted #suicide #during #SureshGopi# program; #young #man #responded