കാസർകോട്: (truevisionnews.com) വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രധാന കണ്ണിയായ ജയ്സൺ മുകളേലിനെതിരെ പരാതി. കാസർഗോഡ് സ്വദേശി രവീന്ദ്രനാണ് പരാതി നൽകിയിരിക്കുന്നത്. കേസ് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യം. കുറ്റവാളികളെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഒപ്പം മ്യൂസിയം പോലീസ് സ്റ്റേഷനിലും സമാനമായി ജെയ്സൺ മുകളേലിനെതിരെ പരാതിയുണ്ട്. ജയ്സൺ മുകളേലിന്റെ ഓഫീസിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്. ഓഫീസിൽ നിന്ന് ഹാർഡ് ഡിസ്ക് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ജയ്സൺ.
#FakeIdentityCardCase #Complaint #against #mainlink #JaysonMukalel
