കോഴിക്കോട് : (www.truevisionnews.com) നവകേരള സദസില്‍ പങ്കെടുത്ത ഫറോക്ക് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍.
എം മമ്മുണ്ണിയെയാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ശനിയാഴ്ച കോഴിക്കോട് നടന്ന നവകേരള സദസിലെ പൗര പ്രമുഖരുടെ പ്രഭാത യോഗത്തിലാണ് മമ്മുണ്ണി പങ്കെടുത്തത്.
പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി.
#Congress #Attended #NAVAKerala #meeting #Congress #leader #suspended