#PinarayiVijayan | ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി

#PinarayiVijayan |  ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി
Dec 2, 2023 12:38 PM | By Vyshnavy Rajan

പാലക്കാട് : (www.truevisionnews.com) കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത്. അർപ്പണ മനോഭാവത്തോടെ പൊലീസ് പ്രവർത്തിച്ചു. ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാൻ കഴിയണമെന്നില്ലെന്നും ചിലർ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം സംഭവം മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ ശ്രദ്ധയും സൂക്ഷ്മതയും തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന്‍ തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താൻ അന്ന് അഭിനന്ദിച്ചിരുന്നു. എന്നാൽ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

കുട്ടിയെ പെട്ടെന്ന് കണ്ടെത്താത്തതിൽ ചിലര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ഇറങ്ങി പുറപ്പെട്ടു. അതിന്റെ അർത്ഥമെന്താണ്? എന്തെങ്കിലും വീഴ്ച സംഭവിച്ചാലല്ലേ പ്രതിഷേധിക്കുക? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അന്വേഷണ മികവിൽ രാജ്യത്ത് തന്നെ മുൻ നിരയിലാണ് സംസ്ഥാന പൊലീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് 110 ദിവസത്തിനുള്ളിൽ പരമാവധി ശിക്ഷ വാങ്ങി കൊടുത്തു. എകെജി സെന്റർ ആക്രമണത്തില്‍ പ്രതികളെ പിടികൂടാൻ വൈകിയതിനെതിരെ പ്രചാരണമുണ്ടായി.

"കിട്ടിയോ" എന്ന് ഓരോ ദിവസവും ചോദിച്ചു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെയാണ്.

അതോടെ എല്ലാവരും പിൻവാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്ദീപാനന്ദഗിരി ആശ്രമം കത്തിച്ച കേസില്‍ ആര്‍എസ്എസ് പ്രചരിപ്പിച്ചത് സ്വാമി തന്നെയാണ് ആശ്രമം കത്തിച്ചതെന്നാണ്.

എന്നാല്‍ പിന്നീട് ബിജെപി കൗൺസിലർ തന്നെയാണ് ചെയ്തതെന്ന് വ്യക്തമായി. എലന്തൂർ നരബലി കേസില്‍ പ്രതികളെ പിടികൂടി. എലത്തൂർ ട്രെയിന്‍ തീവെപ്പ് പ്രതിയെ വേഗം പിടികൂടി.

ഇതൊക്കെ കേരള പൊലീസിന്‍റെ അന്വേഷണ മികവിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വേറെ ഒരു പാർട്ടിയിലും പ്രശ്നം ഉണ്ടാക്കണമെന്ന് കരുതിയല്ല നവകേരള സദസ്സ് തുടങ്ങിയത്.

എന്നാല്‍ നവകേരളസദസ്സില്‍ പങ്കെടുക്കുന്നവർക്കെതിരെ നടപടി എടുത്തിട്ടു പോലും പല പാർട്ടിക്കാരും വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സില്‍ ഇന്നലെ ലഭിച്ചത് 15753 നിവേദനങ്ങൾ ആണ്.

#PinarayiVijayan #Kidnapping #incident #Oyur #chiefminister #said #proper #investigation #conducted

Next TV

Related Stories
#keralacentraluniversityprofessor | 'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

Feb 29, 2024 10:45 PM

#keralacentraluniversityprofessor | 'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഇഫ്തിഖർ അഹമ്മദിന്റെ...

Read More >>
#siddarthdeath | സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

Feb 29, 2024 10:29 PM

#siddarthdeath | സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

പ്രത്യേക സംഘത്തിൻ്റെ ഉത്തരവ് കണ്ണൂർ റെയ്ഞ്ച് ഡിഐജി...

Read More >>
#death | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീപടര്‍ന്ന്; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

Feb 29, 2024 10:16 PM

#death | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീപടര്‍ന്ന്; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

അജയനെ വിവിധ ആശുപ ത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read More >>
#death | കണ്ണൂരിൽ  മണിക്കൂറുകളുടെ വ്യത്യാസത്തിൽ  അച്ഛനും മകളുടെ ഭർത്താവും മരിച്ചു

Feb 29, 2024 10:15 PM

#death | കണ്ണൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അച്ഛനും മകളുടെ ഭർത്താവും മരിച്ചു

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സമ്പത്തിൻ്റ മൃതദേഹം ശ്രീസ്ഥയിൽ പൊതുശ്മശാനത്തിൽ...

Read More >>
#suicidedeath | സിദ്ധാർഥിന്‍റെ ആത്മഹത്യ; കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

Feb 29, 2024 10:15 PM

#suicidedeath | സിദ്ധാർഥിന്‍റെ ആത്മഹത്യ; കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാംപ്രതിയെ ഇന്ന് പൊലീസ് അറസ്റ്റ്...

Read More >>
 #Siddharthdeath |അവൻ ആത്മഹത്യ ചെയ്യില്ല; സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറ്റക്കാർ; സിദ്ധാർത്ഥിന്റെ മാതാവ്

Feb 29, 2024 09:56 PM

#Siddharthdeath |അവൻ ആത്മഹത്യ ചെയ്യില്ല; സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറ്റക്കാർ; സിദ്ധാർത്ഥിന്റെ മാതാവ്

മുഴുവൻ പ്രതികളും പിടിയിലാകുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് ഷീബ വ്യക്തമാക്കി....

Read More >>
Top Stories