#SFImarchcase | വിദ്യാഭ്യാസ സമരം അക്രമാസക്തമായി: 2010 ലെ കേസില്‍ എഎ റഹീമും എം സ്വരാജും കുറ്റക്കാർ

#SFImarchcase | വിദ്യാഭ്യാസ സമരം അക്രമാസക്തമായി: 2010 ലെ കേസില്‍ എഎ റഹീമും എം സ്വരാജും കുറ്റക്കാർ
Dec 2, 2023 12:22 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസില്‍ എ.എ. റഹീം എം.പിയും എം. സ്വരാജും കുറ്റക്കാർ.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തില്‍ കലാശിച്ചതാണ് കേസിന് ആധാരം.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബാരിക്കേഡുകളും വാഹനങ്ങളും തകർത്തുവെന്നാണ് കേസ്.

ശിക്ഷാവിധി ഉച്ചയ്ക്ക് ഉണ്ടാകും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ നയങ്ങൾക്കെതിരേ എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാർച്ചിലാണ് സംഘർഷമുണ്ടായത്.

സമരത്തിൽ പോലീസ് ബാരിക്കേഡുകളും വാഹനങ്ങളും തകർക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനെതത്തുടർന്ന് 2010ലാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് കോടതിയിൽ തെളിഞ്ഞിരിക്കുന്നത്.

#Education #strike #turns #violent: #AARahim #MSwaraj #found #guilty #case

Next TV

Related Stories
Top Stories










Entertainment News