പാലക്കാട്: (www.truevisionnews.com) ഐജിഎസ്ടി വിഹിതത്തിൽ ഈ മാസം 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചതെന്നും തുക കുറച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
"ഐജിഎസ്ടി വിഹിതത്തിൽ 332 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. സംസ്ഥാനം പ്രതീക്ഷിച്ചത് 1450 കോടിയും.
കേരളത്തിന് കിട്ടാനുള്ള കണക്കുകൾ നേരത്തേ തന്നെ നൽകിയതാണ്. കേന്ദ്ര ഗവണ്മെന്റ് തുല്യ പരിഗണനയല്ല സംസ്ഥാനങ്ങളോട് കാണിക്കുന്നത്.
സംസ്ഥാനങ്ങളുടെ ധനകാര്യത്തിൽ ബോംബ് ഇടുന്ന അവസ്ഥയാണ് .മന്ത്രി പറഞ്ഞു
#Central #government #not #giving #equal #treatment #states: #KNBalagopal