കണ്ണൂർ: (truevisionnews.com) പോക്‌സോ കേസിൽ റിമാൻഡ് തടവുകാരൻ തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമൻ (42) ആണ് മരിച്ചത്. ഇയാൾ തലശ്ശേരി സ്‌പെഷൽ സബ് ജയിലിൽ റിമാൻഡിലായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.50നാണ് ഇയാളെജനൽ കമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
. ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
#POCSOcase #Remand #prisoner #hanged #dead