#TOURISTBUS | വിദ്യാര്‍ഥികളുമായുള്ള വിനോദയാത്രക്ക് വ്യാജരേഖയുണ്ടാക്കി; ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ

#TOURISTBUS | വിദ്യാര്‍ഥികളുമായുള്ള വിനോദയാത്രക്ക് വ്യാജരേഖയുണ്ടാക്കി; ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ
Dec 2, 2023 11:35 AM | By Vyshnavy Rajan

പാലക്കാട് : (www.truevisionnews.com) സ്കൂൾ വിദ്യാർത്ഥികളുമായുള്ള വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സർവീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ.

പാലക്കാട് കാവശ്ശേരിയിൽ വച്ചാണ് വടവന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബസുകൾ മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്.

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നൽകേണ്ട സാക്ഷ്യപത്രം ബസ് ഉടമ വ്യാജമായി നിർമിക്കുകയായിരുന്നു.

വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനും ഇവരിൽ നിന്ന് 6250 പിഴ ഈടാക്കി. ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ടാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.

#TOURISTBUS #falsified #documents #outings #students #Tourist #buses #custody

Next TV

Related Stories
Top Stories










Entertainment News