കടുത്തുരുത്തി : (www.truevisionnews.com) ബസ് യാത്രക്കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.

എറണാകുളം തോപ്പുംപടി സ്വദേശി റിയാസിനെയാണ് (41) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയത്തുനിന്ന് വൈറ്റിലക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇയാൾ പെൺകുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
#ARREST #Sexual #assault #bus #passenger #girl #youth #arrested
