#Navakeralasadas | കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താൻ 40 ലക്ഷം ചിലവെന്ന് പിതാവ്; നവകേരള സദസിൽ ഉടൻ തീരുമാനം

#Navakeralasadas | കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താൻ 40 ലക്ഷം ചിലവെന്ന് പിതാവ്; നവകേരള സദസിൽ ഉടൻ തീരുമാനം
Dec 1, 2023 10:56 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചിലവ് താങ്ങാന്‍ തനിക്കാവില്ലെന്ന പിതാവിന്റെ നിവേദനത്തില്‍ നവകേരള സദസില്‍ ഉടന്‍ തീരുമാനമെടുത്തെന്ന് മന്ത്രി വീണാ ജോര്‍ജ്.

കപ്പലണ്ടി കച്ചവടക്കാരനായ പിതാവിന്റെ നിവേദനത്തിലാണ് നവകേരള സദസിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തില്‍ തീരുമാനമായത്. 'തലസീമിയ മേജര്‍ എന്ന രോഗമുള്ള മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം.' അതിന് 40 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് പിതാവ് നിവേദനത്തില്‍ പറഞ്ഞത്.

തുടർന്ന് കുഞ്ഞിന്റെ ശസ്ത്രക്രിയ എംസിസി വഴി നടത്താമെന്ന് താന്‍ അവരെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.

വീണാ ജോര്‍ജിന്റെ കുറിപ്പ്:

നവ കേരള സദസ്സിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തില്‍ എത്തിയപ്പോള്‍ എംഎല്‍എ മമ്മിക്കുട്ടി ആണ് രണ്ടര വയസുള്ള ഒരു കുഞ്ഞും അച്ഛനും കാത്ത് നില്‍ക്കുന്നതായി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി. കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്. തലസീമിയ മേജര്‍ എന്ന രോഗത്താല്‍ ദുരിതമായിരിക്കുന്ന മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. കപ്പലണ്ടി കച്ചവടം നടത്തി ഉപജീവനം കഴിയുന്ന നിര്‍ധനനായ തനിക്ക് ഇതിന് കഴിയില്ല എന്നാണ് പറഞ്ഞത്.

എംസിസി വഴി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താം എന്ന് ഞാന്‍ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നമ്മള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷിനോട് ഇക്കാര്യം സംസാരിച്ച് ചികിത്സ ക്രമീകരിക്കാം എന്ന് അറിയിച്ചു.

#father #said #that #spent #lakhs #child's #surgery;#decision #made #soon #Navakeralasadas #assembly

Next TV

Related Stories
#accident | സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

Jul 27, 2024 06:55 AM

#accident | സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു...

Read More >>
#VDSatheesan | മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ, അനുനയ നീക്കം

Jul 27, 2024 06:47 AM

#VDSatheesan | മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ, അനുനയ നീക്കം

പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ കോഴിക്കോട് ഡിസിസി ക്യാമ്പ് എക്സിക്യുട്ടീവ് ഇന്ന്...

Read More >>
#yellowalert  | ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം

Jul 27, 2024 06:31 AM

#yellowalert | ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം

അതേസമയം കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി...

Read More >>
#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

Jul 27, 2024 06:25 AM

#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്, തുറവൂർ ഗ്രാമപഞ്ചായത്തിലെ 29 സ്ഥാപനങ്ങളിൽ പരിശോധന...

Read More >>
#gas  | ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

Jul 27, 2024 06:18 AM

#gas | ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗാസ് സിലിണ്ടറുകളില്‍ നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിലേക്ക് വാതകം നിറക്കുകയാണ് ഇവിടെ ചെയ്തു...

Read More >>
#Arrest | സൈഡ് മിറര്‍ തെളിവായി; ആദിവാസി യുവാവിന് കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റ്

Jul 27, 2024 06:03 AM

#Arrest | സൈഡ് മിറര്‍ തെളിവായി; ആദിവാസി യുവാവിന് കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റ്

അപകട സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ വശക്കണ്ണാടി (സൈഡ് മിറര്‍) മാത്രമായിരുന്നു അന്വേഷണ സംഘത്തിന് മുമ്പിലുണ്ടായിരുന്നു ഏക...

Read More >>
Top Stories