കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കുന്നമംഗലം ഗവ ആർട്സ് കോളേജിൽ റീ പോളിംഗ് പൂർത്തിയായപ്പോൾ എസ് എഫ് ഐക്ക് തിരിച്ചടി. ചെയർമാൻ സ്ഥാനാർത്ഥിയടക്കം എട്ട് ജനറൽ സീറ്റുകളിലും എസ് എഫ് ഐക്ക് പരാജയം. ഇതോടെ കുന്നമംഗലം ഗവണ്മെൻറ് ആർട്സ് കോളേജ് യൂണിയൻ യു ഡി എസ് എഫ് ഭരിക്കും.

8 ജനറൽ സീറ്റുകൾ പിടിച്ചെടുത്താണ് യു ഡി എസ് എഫ് വിജയിച്ചിരിക്കുന്നത് . എം എസ് എഫിന്‍റെ മുഹ്സിൻ പി എം ആണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഒരു ബൂത്തിലെ ബാലറ്റുകൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് കോടതി അനുമതിയോടെ ബൂത്ത് രണ്ടിൽ റീ പോളിംഗ് നടന്നത്.
#SFI #suffers #setback #re-polling #KunnamangalamArtsCollege #managed #UDSF
