കോഴിക്കോട്: (truevisionnews.com) മുൻമന്ത്രി പി സിറിയക് ജോൺ ന്റെ ഭൗതികശരീരം താമരശ്ശേരി റസ്റ്റ് ഹൗസിൽ പൊതുദർശനത്തിന് വച്ചു. നിരവധി പ്രവർത്തകരും നാട്ടുകാരും അന്ത്യോപചാരമർപ്പിച്ചു.

ഇന്നലെയാണ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചത്. 90 വയസായിരുന്നു. കെ കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.
കേരളത്തിൽ കൃഷി ഭവനുകൾ സ്ഥാപിച്ചതടക്കമുളള പദ്ധതികൾ നടപ്പാക്കി. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, എൻസിപി സംസ്ഥാന പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
രണ്ട് വർഷമായി മറവി രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു.
#body #late #PCyriakJohn #placed #public #viewing #Thamarassery #RestHouse
