#VoterList | കരട് വോട്ടർ പട്ടിക; തിരുത്തലുകളും ആക്ഷേപങ്ങളും പുതിയ അപേക്ഷകളും 9 വരെ നൽകാം

#VoterList | കരട് വോട്ടർ പട്ടിക; തിരുത്തലുകളും ആക്ഷേപങ്ങളും പുതിയ അപേക്ഷകളും 9 വരെ നൽകാം
Dec 1, 2023 05:26 PM | By MITHRA K P

കോഴിക്കോട്: (truevisionnews.com) സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 മായി ബന്ധപ്പെട്ട് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു.

കരട് ഇലക്ടറൽ റോളിലെ തിരുത്തലുകളും ആക്ഷേപങ്ങളും പുതിയ അപേക്ഷകളും ഡിസംബർ 9 വരെ നൽകാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തുന്ന വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് യോഗം ചേർന്നത്.

യുവ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ജില്ലയിലെ മുഴുവൻ രാഷ്ട്രീയപാർട്ടികളുടേയും സഹകരണം കളക്ടർ അഭ്യർഥിച്ചു.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഡോ. ശീതൾ ജി മോഹൻ, തഹസിൽദാർമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാർ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

#Draft #VoterList #Corrections #objections #new #applications #filed

Next TV

Related Stories
Top Stories










Entertainment News