#arrest | കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിൽ

#arrest | കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിൽ
Dec 1, 2023 05:10 PM | By Athira V

കണ്ണൂര്‍: www.truevisionnews.com കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്.

പയ്യന്നൂര്‍ സ്വദേശി നിഖില എന്ന 28കാരിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നിഖിലയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.

വീട്ടിലെ മുറിയിൽ ഒളിപ്പിച്ചു വെച്ച ബാഗിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കര്‍ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവാണിതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രതിയെ പൊലീസിന് കൈമാറും. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

#woman #was #arrested #with#collection #ganja #Kannur

Next TV

Related Stories
Top Stories