തിരുവനന്തപുരം: www.truevisionnews.com ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്.
ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. കൃത്യം നടത്തിയശേഷം എല്ലാ വിധ പൊലീസ് വലയവും ഭേദിച്ച് പ്രതികൾ തമിഴ്നാട്ടിലെത്തി എന്നത് ശ്രദ്ധേയമാണ്.
#Kidnapping #incident #sixyearold #girl #three #member #gang #arrested #indication#financial #dispute #father #behind #it
