#arrest | വടകര വാഹന പരിശോധനക്കിടെ 8.8 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

#arrest | വടകര വാഹന പരിശോധനക്കിടെ 8.8 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ
Dec 1, 2023 03:53 PM | By Athira V

കോഴിക്കോട്: www.truevisionnews.com വടകര അഴിയൂരിൽ വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശിയെ 8.8 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി.

മഹാരാഷ്ട്ര സത്താറ ജില്ലയിൽ കൊറേഗാ താലൂക്ക് റഹ്‌മത്ത്ഫൂർ അതാനി വീട്ടിൽ താരനാഥ് പുണ്ഡലിക്സ് അതാനിയെയാണ് (56) പിടികൂടിയത്. ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ എൻ റിമേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഷോൾഡർ ബാഗിലാക്കിയ കഞ്ചാവുമായി ബസിൽ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന താരനാഥിനെ സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്.

കണ്ണൂരിൽ നിന്ന് കോഴിക്കോട് ബസിൽ കയറിയ ഇയാൾ വാഹന പരിശോധന കണ്ട് ഇറങ്ങിപ്പോവുമ്പോഴാണ് ചോദ്യം ചെയ്‌തതും കഞ്ചാവ് കണ്ടെടുത്തതും. 8.8 കിലോ ഉണക്കിയ കഞ്ചാവ് രണ്ട് കെട്ടുകളിലാക്കി ബാഗിൽ അടുക്കിവെച്ച നിലയിലായിരുന്നു.

സ്പെഷ്യൽ സ്ക്വാഡ് പ്രിവന്‍റീവ് ഓഫീസർ പി കെ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി എ ജസ്റ്റിൻ, പി വിപിൻ, ഡ്രൈവർ എൻ പി പ്രബീഷ്, അഴിയൂർ എക്സൈസ് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ മിൽട്ടൻ മെൽവിൻ സെക്യൂറ, സിഇഒമാരായ സി എം പ്രജിത്, ഇ കെ സുരേന്ദ്രൻ, വി ജിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ വടകര കോടതി റിമാന്‍ഡ് ചെയ്തു.

#middle #aged #man #arrested #8.8kg #ganja #during #Vadakara #vehicle #inspection

Next TV

Related Stories
#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

Dec 21, 2024 05:34 PM

#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

ബന്ധുവീടായ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. റാന്നിയിൽ പോയശേഷം വീട്ടിലെത്തി യാത്രക്കാർ ഇറങ്ങിയശേഷം എൻജിൻ ഭാഗത്തുനിന്നും പുക...

Read More >>
#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

Dec 21, 2024 05:20 PM

#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ശ്രീദേവിയുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ്...

Read More >>
#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 21, 2024 05:10 PM

#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഭീഷണിപ്പെടുത്തിയിട്ടി'ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു....

Read More >>
Top Stories










Entertainment News