#ganja | ലോഡ്ജില്‍ തമ്പടിച്ച കഞ്ചാവുകടത്തുകാരെ എക്‌സൈസ് സംഘം പിടികൂടി

 #ganja | ലോഡ്ജില്‍ തമ്പടിച്ച കഞ്ചാവുകടത്തുകാരെ എക്‌സൈസ് സംഘം പിടികൂടി
Dec 1, 2023 03:40 PM | By VIPIN P V

മാനന്തവാടി: (www.truevisionnews.com) വയനാട് മാനന്തവാടിയിലെ ലോഡ്ജില്‍ തമ്പടിച്ച കഞ്ചാവുകടത്തുകാരെ എക്‌സൈസ് സംഘം പിടികൂടി.

കഴിഞ്ഞ അര്‍ധരാത്രിയോടെ ഉത്തര മേഖലാ എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

പാലക്കാട് പിരായിരി വില്ലേജ് നാവക്കോട് വീട്ടില്‍ ഷമീര്‍ (35), പിരായിരി നവക്കോട് വീട്ടില്‍ സൈനുലാബുദ്ദീന്‍ (34) എന്നിവരാണ് പിടിയിലായത്. എരുമത്തെരുവിലെ എ വണ്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

പ്രതികളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ചില്ലറ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നതായിരുന്നു കഞ്ചാവ്. ഇരുവരെയും എന്‍ ഡി പി എസ് നിയമ പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

പ്രതികളെ തുടര്‍ നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ സി പ്രജീഷ്, ടി ജി പ്രിന്‍സ്, ഡ്രൈവര്‍ കെ കെ സജീവ് എന്നിവരാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

#excise #team #caught #ganja #smugglers #were #hiding #lodge

Next TV

Related Stories
Top Stories










Entertainment News