#Crime | 6 മാസത്തിനിടെ കൊല്ലപ്പെട്ടത് 12 സ്ത്രീകൾ: സീരിയൽ കില്ലറെന്ന് സംശയം; ലുക്കൗട്ട് നോട്ടീസ് പുറത്ത്

#Crime | 6 മാസത്തിനിടെ കൊല്ലപ്പെട്ടത് 12 സ്ത്രീകൾ: സീരിയൽ കില്ലറെന്ന് സംശയം; ലുക്കൗട്ട് നോട്ടീസ് പുറത്ത്
Dec 1, 2023 03:17 PM | By VIPIN P V

ബാരേലി: (www.truevisionnews.com) ഉത്തര്‍പ്രദേശിലെ ബാരേലിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ കൊല്ലപ്പെട്ടത് 12 സ്ത്രീകള്‍.

കൊലപാതകത്തിനു പിന്നില്‍ സീരിയല്‍ കില്ലറാണെന്ന അനുമാനത്തില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു. സ്ത്രീകളോട് ഒറ്റയ്ക്കു പുറത്തിറങ്ങരുതെന്നും കൂട്ടമായി മാത്രമേ സഞ്ചരിക്കാവൂവെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രദേശത്തെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. അമ്പതിനും അറുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടത്. എല്ലാ സ്ത്രീകളെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പാടത്തുനിന്നാണ് ഉവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ഷാഹി, ട്ടേഹ്ഗജ്ഞ് വെസ്റ്റ്, ശീഷ്ഗഢ് എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, കൊള്ളയടിക്കാന്‍ ശ്രമിച്ചതിന്റെയോ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെയോ ലക്ഷണങ്ങള്‍ മൃതദേഹങ്ങളിലില്ല. നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യ കാര്യത്തിനല്ലാതെ വീടുകളില്‍നിന്ന് പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

എട്ടംഗങ്ങളുള്ള സംഘത്തെ പോലീസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ചില സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും അതിനുശേഷമേ മരണക്കാരണം വ്യക്തമാകൂവെന്നും ബരേലി പോലീസ് സൂപ്രണ്ട് പറഞ്ഞു.

#women #killed #months; #Suspected #serialkiller, #lookout #notice

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories