#Murder | ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് രണ്ടാം വർഷ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

#Murder | ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് രണ്ടാം വർഷ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
Dec 1, 2023 03:14 PM | By Vyshnavy Rajan

(www.truevisionnews.com) ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് രണ്ടാം വർഷ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം.

മോനിഷയെ ബന്ധുവായ ഇൻബരാസുവാണ് കുത്തിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇൻബരാസുവുമായി വഴക്കിട്ടിരുന്നു.

ഇതേത്തുടർന്നുള്ള ദേഷ്യത്തിലാണ് കുട്ടി പെൺകുട്ടിയെ കുത്തിയതെന്നാണ് റിപ്പോർട്ട്. പെൺകുട്ടി കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സംഭവം.

മോനിഷയുടെ നിലവിളി കേട്ട് അമ്മൂമ്മ ഓടിയെത്തിയപ്പോഴാണ് ചോരയൊലിപ്പിച്ച് നിലത്ത് കിടക്കുന്ന പെൺകുട്ടിയെ കണ്ടത്.

പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ചെവിക്ക് വെട്ടേറ്റു. സംഭവത്തിൽ കണ്ടിലി പൊലീസ് കേസെടുത്തിട്ടുണ്ട്.

മോനിഷയെയും മുത്തശ്ശിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇൻബരസുവിനെ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

#Murder #Secondyear #college #student #seriously #injured #after #stabbed #ninth #grader

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News