#kidnapcase | മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

#kidnapcase |  മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്
Dec 1, 2023 02:59 PM | By Athira V

കൊല്ലം : www.truevisionnews.com  ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ചാം ദിനം പൊലീസിന് നിര്‍ണായക തുമ്പ്. തട്ടിപ്പ് സംഘം സഞ്ചരിച്ച ഓട്ടോ കണ്ടെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

ഓട്ടം വിളിച്ചതെന്നും പ്രതികളെ മുൻപരിചയം ഇല്ലെന്നുമാണ് മൊഴി. പുറത്ത് വിട്ട രേഖാ ചിത്രത്തിലൊന്ന് നേഴ്സിംഗ് തട്ടിപ്പിനിരയായ സ്ത്രീയുടേതെന്നും സൂചനയുണ്ട്.

കഴിഞ്ഞ അഞ്ച് ദിവസമായി ഇരുട്ടിൽ തപ്പുകയായിരുന്നു പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പാരിപ്പള്ളിയിലെ കടയിൽ ഓട്ടോയിലെത്തി ഫോൺ ചെയ്ത് മടങ്ങിയിട്ടും ആ ഓട്ടോ എവിടെ എന്ന ചോദ്യത്തിനു പോലും ഉത്തരമുണ്ടായിരുന്നില്ല.

സിസിടിവി പരിശോധന തുടരുന്നിനിടെയാണ് കൊല്ലം കുളമട ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ ഓട്ടോ എത്തിയതും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നതും.

കല്ലുവാതുക്കൽ നിന്ന് ഓട്ടോയിലെത്തിയ സംഘം പാരിപ്പള്ളിയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. കണ്ടു പരിചയം ഉള്ളവരല്ല, പേടിച്ചാണ് ഇക്കാര്യം ഇതുവരെ മിണ്ടാതിരുന്നതെന്നും ഓട്ടോ ഡ്രൈവര് പറയുന്നു. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന സ്വിഫ്റ്റ് കാര്‍ എത്തിയത് ചിറക്കലിലാണ്.

ഈ പരിസരത്തുള്ള വീട്ടിലെവിടെയെങ്കിലും ആണോ കുട്ടിയെ താമസിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുണൈറ്റഡ് നേഴ്സിംഗ് അസോസിയേഷൻ ഭാരവാഹികളുടെ സാമ്പത്തിക ഇടപാടു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

റിക്രൂട്ട്മെന്റ് തകര്‍ക്കവുമായി ബന്ധപ്പെട്ട് ഏതാനും മാസം മുൻപ് കൊല്ലത്ത് നിന്ന് ഒരാളെ തട്ടിക്കൊണ്ട് പോകുകയും പണം നൽകിയ ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ഇക്കാര്യമടക്കം വിശദമായി പരിശോധിക്കും. കേസിന്‍റെ തെളിവെടുപ്പും തുടര്‍ നടപടികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലത്ത് ക്യാമ്പ് ചെയ്യുകയാണ്.

#Another #kidnapping #case #happened #months #ago #being #investigated #crucial #clue #received #police

Next TV

Related Stories
#BJP | പത്തനംതിട്ടയിൽ പിസി ജോർജിനെ വേണ്ടെന്ന് നേതാക്കൾ; പുതിയ ഫോർമുലയ്ക്കായി ബിജെപി

Feb 23, 2024 08:46 AM

#BJP | പത്തനംതിട്ടയിൽ പിസി ജോർജിനെ വേണ്ടെന്ന് നേതാക്കൾ; പുതിയ ഫോർമുലയ്ക്കായി ബിജെപി

മത സാമുദായിക സംഘടനകൾ ഒന്നടങ്കം ശ്രീധരൻപിള്ളയെ...

Read More >>
#pvsathyanadhmurder |  'സത്യേട്ടൻ വളർത്തിയ കുട്ടിയാണ് അഭിലാഷ്'; ക്രിമിനൽ സ്വഭാവം കാണിച്ചതോടെ മാറ്റി നിർത്തിയെന്ന് ബ്രാഞ്ച് സെക്രട്ടറി

Feb 23, 2024 08:27 AM

#pvsathyanadhmurder | 'സത്യേട്ടൻ വളർത്തിയ കുട്ടിയാണ് അഭിലാഷ്'; ക്രിമിനൽ സ്വഭാവം കാണിച്ചതോടെ മാറ്റി നിർത്തിയെന്ന് ബ്രാഞ്ച് സെക്രട്ടറി

അഭിലാഷിന് ഒറ്റയ്ക്ക് ഇത്രയും തിരക്കേറിയ സ്ഥലത്ത് വച്ച് കൊലപാതകം ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ക്ക് പിന്നില്‍ മറ്റു ചിലരുണ്ടെന്നും ഷീജ...

Read More >>
#pvsathyanadhmurder |ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് കണ്ടെത്തട്ടെ - പി. മോഹനൻ

Feb 23, 2024 08:13 AM

#pvsathyanadhmurder |ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് കണ്ടെത്തട്ടെ - പി. മോഹനൻ

കഴുത്തിനും പുറത്തും നാല് വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#pvsathyanadhmurder | സിപിഐ എം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് ഉടൻ

Feb 23, 2024 08:03 AM

#pvsathyanadhmurder | സിപിഐ എം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് ഉടൻ

വ്യക്തിവൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ്...

Read More >>
Top Stories