എറണാകുളം: www.truevisionnews.com എറണാകുളം ജില്ലയിലെ മൂവാറ്റുപ്പുഴയില്‍ അതിഥി തൊഴിലാളിയുടെ മകന്‍ ഷോക്കേറ്റു മരിച്ചു. സഹോദരന് പരിക്കേറ്റു.

മൂവാറ്റുപ്പുഴ പേഴക്കാപ്പിള്ളിയിലാണ് ഇന്ന് രാവിലെ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ മരിച്ചത്. 11വയസുകാരനായ റാബുല്‍ ഹുസൈനാണ് മരിച്ചത്.
റാബുലിന്‍റെ സഹോദരനും പരിക്കേറ്റു. ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം. സംഭവത്തെതുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 11വയസുകാരായ റാബുലിനെ രക്ഷിക്കാനായില്ല. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
#Shocked #fallen #electric #wire #caste #garden #11 #yearold #dies #brother #injured
