#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും
Dec 1, 2023 12:37 PM | By MITHRA K P

കോഴിക്കോട്: (truevisionnews.com) ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ യുടെ സഹകരണത്തോടെ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സമൂഹ വിവാഹം - 2023 ലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി.

മുഖ്യ സംഘാടക വത്സല ഗോപിനാഥ് പത്ര സമ്മേളനത്തിൽ അറിയിച്ചു. 3 ന് ഞായാറാഴ്ച രാവിലെ 10 മണിക്ക് എരഞ്ഞിപ്പാലം ആശീർവാദ് ലോൺസിൽ 12 വനിതകൾ വിവാഹിതരാകും. ഉത്തര മേഖല ഐ ജി കെ സേതുരാമൻ ഐ പി എസ് മുഖ്യാതിഥിയാകും.

ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ സി എ - ടി കെ രജീഷ് അധ്യക്ഷത വഹിക്കും , കമ്യൂണിറ്റി മാരേജ് അഡീഷ്യനൽ ക്യാബിനറ്റ് സെക്രട്ടറി വത്സല ഗോപിനാഥ് നേതൃത്വം നൽകും.

കുടുംബം തീരുമാനിച്ചുറപ്പിച്ച പെൺകുട്ടികൾക്കാണ് ലയൺ ക്ലബ് സമൂഹ വിവാഹത്തിൽ പരിഗണന നൽകിയത്. നിരാലംബരായ പെൺകുട്ടികളുടെ ഭാവി ജീവിതം സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് 7 വർഷം മുൻപ് തുടങ്ങിയ സമൂഹ വിവാഹത്തിൽ ഇത് വരെ 55 പേർക്ക് കുടുംബ ജീവിതം നൽകി.

ഇവരെ കുറിച്ചുള്ള തുടരന്വേഷണത്തിൽ 99 ശതമാനവും വിജയകരമെന്ന് വത്സല ഗോപിനാഥ് പറഞ്ഞു. വിവാഹത്തിനായി അപേക്ഷ സ്വീകരിച്ചതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രാഥമിക കൗൺസിലിംഗ് നൽകി.

ഓരോ വധുവിനും 2 പവൻ സ്വർണ്ണം,വിവാഹ സാരി, മേക്കപ്പ് , ബൊക്കെയും മാലയും അത്യാവശ്യ ഡ്രസ് അടങ്ങിയ സ്യൂട്ട്കേസ് എന്നിവ നൽകും. ഓരോ ദമ്പതികളുടെയും ഏറ്റവും അടുത്ത 10 അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കും.

കോഴിക്കോട്ടെ ആദ്യ വനിതാ ക്ലബിന്റെ നിയന്ത്രണത്തിലുള്ള പത്മശ്രീ കല്യാണ മണ്ഡപത്തിൽ 2017 ലാണ് വത്സല ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സമുഹ വിവാഹത്തിന്റെ തുടക്കം.

തുടർന്നുള്ള വർഷങ്ങളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുകയായിരുന്നു. പത്ര സമ്മേളനത്തിൽ കമ്മ്യൂണിറ്റി മാരേജ് അഡീഷ്യനൽ ക്യാബിനറ്റ് സെക്രട്ടറി വത്സല ഗോപിനാഥ് , പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി കെ പ്രേംകുമാർ , പ്രിൻസിപ്പൽ ഡിസ്ട്രിക്ട് അഡ്വൈസർ ഇ അനിരുദ്ധൻ , ഡിസ്ട്രിക്ട് സെക്രട്ടറി കെ കെ ശെൽവ രാജ് , ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് കെ മധുസൂദനൻ എന്നിവർ പങ്കെടുത്തു.

#LionsClub #Community #Marriage #Sunday #12women #become #bridegrooms

Next TV

Related Stories
#arrest | ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

Sep 12, 2024 11:34 AM

#arrest | ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

വിദേശ കാൻസികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ്...

Read More >>
#MVGovindan | സര്‍ക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ല; ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു- എം വി ഗോവിന്ദന്‍

Sep 12, 2024 11:27 AM

#MVGovindan | സര്‍ക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ല; ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു- എം വി ഗോവിന്ദന്‍

സർക്കാർ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നതിൽ...

Read More >>
#ganja | കോഴിക്കോട് വന്‍ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

Sep 12, 2024 11:06 AM

#ganja | കോഴിക്കോട് വന്‍ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹനപരിശോധന നടത്തുകയും കഞ്ചാവ്...

Read More >>
#mvd | ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക യാത്ര, കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

Sep 12, 2024 10:53 AM

#mvd | ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക യാത്ര, കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

ആൺകുട്ടികളും പെൺകുട്ടികളും സാഹസിക യാത്ര നടത്തി....

Read More >>
#fire | ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കി​യി​ല്ല; സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യുവാവ്, ലക്ഷങ്ങളുടെ നഷ്ടം

Sep 12, 2024 10:47 AM

#fire | ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കി​യി​ല്ല; സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യുവാവ്, ലക്ഷങ്ങളുടെ നഷ്ടം

വാ​ഹ​ന​ത്തി​​ന്റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷോ​റൂ​മി​ലെ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​മാ​യി...

Read More >>
Top Stories