#shooting | സ്കൂളിലെ വെടിവെപ്പ്; പലപ്പോഴായി പിതാവിൽനിന്നു പണം സ്വരൂപിച്ചു, ജഗൻ തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്

#shooting | സ്കൂളിലെ വെടിവെപ്പ്; പലപ്പോഴായി പിതാവിൽനിന്നു  പണം സ്വരൂപിച്ചു, ജഗൻ തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്
Nov 21, 2023 03:06 PM | By Susmitha Surendran

തൃശൂർ : (truevisionnews.com)  വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പു നടത്തിയ പൂർവ വിദ്യാർത്ഥി ‌തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്.

സെപ്റ്റംബർ 28നു ട്രിച്ചൂർ ഗൺ ബസാറിൽനിന്നാണ് തോക്കു വാങ്ങിയത്. പലപ്പോഴായി പിതാവിൽനിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ തൃശൂർ മുളയം സ്വദേശിയായ ജഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ 10.15ഓടെ സ്കൂളിൽ എയർഗണ്ണുമായി എത്തിയ ജഗൻ, സ്റ്റാഫ് റൂമിലേക്കാണ് ആദ്യം വന്നതെന്ന് സ്‌കൂളിലെ ജീവനക്കാര്‍ പറയുന്നു.

തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു.

ക്ലാസ് മുറികളിൽ കയറുന്നതിനിടെ എയർഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവച്ചതായും പറയുന്നു. ജഗൻ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറയുന്നു.

സ്കൂളിലെ പൂര്‍വ്വ വിദ്യാർത്ഥിയായ ജഗൻ, രണ്ടു വർഷം മുന്‍പാണ് പഠനം അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. രണ്ടു വർഷം മുന്‍പ് തന്റെ കൈയില്‍നിന്ന് വാങ്ങിവച്ച തൊപ്പി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ സ്‌കൂളിലെത്തിയത്.

തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ബാഗില്‍നിന്ന് തോക്കെടുത്ത് ഇവര്‍ക്ക് നേരേ ചൂണ്ടുകയുമായിരുന്നു. ഇതിനുശേഷം ചില അധ്യാപകരെ പേരെടുത്ത് ചോദിച്ച് ക്ലാസ്മുറികളില്‍ കയറി.

തുടര്‍ന്ന് ക്ലാസ്മുറികളില്‍വച്ചും ഇയാള്‍ വെടിയുതിർക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്കൂൾ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർത്ഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്കൂളിലേക്ക് എത്തിയത്.

ജഗൻ സ്വബോധത്തിലായിരുന്നില്ലെന്നാണ് അധ്യാപകർ നൽകുന്ന വിവരം. ജഗന്റെ സംസാരത്തിലും പൊരുത്തക്കേടുകളുണ്ടായിരുന്നു.

#school #shootings #Collecting #money #his #father #severaltimes #Jagan #bought #gun #Rs1800

Next TV

Related Stories
#notice | ‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

Dec 1, 2023 03:07 PM

#notice | ‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ്...

Read More >>
#kidnapcase |  മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

Dec 1, 2023 02:59 PM

#kidnapcase | മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

പുറത്ത് വിട്ട രേഖാ ചിത്രത്തിലൊന്ന് നേഴ്സിംഗ് തട്ടിപ്പിനിരയായ സ്ത്രീയുടേതെന്നും...

Read More >>
#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

Dec 1, 2023 01:44 PM

#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ്...

Read More >>
#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Dec 1, 2023 01:14 PM

#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്ണവാണ്...

Read More >>
Top Stories